Thursday, September 9, 2010

മല്ലി ഇട്ട മീന്‍ കറി

പെണ്ണ് കാണല്‍ എന്നൊരു ചടങ്ങ് ഇന്നത്തെ കാലത്ത് വലിയ ആടംബാരത്തോട് കൂടി നടത്തുന്ന ഒരു ചടങ്ങല്ല. പെണ്ണും ചെറുക്കനും എവിടെയെങ്കിലും വച്ച് കണ്ടു മുട്ടും. അതിനു ശേഷം മൊബൈല്‍ ഫോണും ഇ-മെയിലും ചാറ്റും ഒക്കെ ഉള്‍പെടുന്ന കുറെ പ്രണയ സമ്പന്നമായ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു തമ്മില്‍ കല്യാണം കഴിച്ചു ജീവിക്കാന്‍ തീരുമാനം എടുത്ത ശേഷം വീട്ടുകാരെ-കാണിക്കല്‍ എന്ന ചടങ്ങായി അത് മാറി കഴിഞ്ഞു. അങ്ങനെ ആകുമ്പോള്‍ മകള്‍ കൊണ്ട് വന്നിരിക്കുന്ന സാധനത്തിന്റെ മാറ്റ് അച്ഛനും, അമ്മയ്കും, അമ്മായിക്കും, അമ്മാവനും, അപ്പൂപ്പനും, അമ്മൂമ്മയ്കും, അനിയനും, അനിയത്തിയ്കും, ആലിസ് പൂച്ചയ്കും, കൈസര്‍ പട്ടിയ്കും ഒക്കെ ബോധ്യമാവനം. അത് ഇന്നത്തെ കാലത്തെ ചെരുപ്പകാര്‍ക്ക് ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്.


അങ്ങനെയുള്ള ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും മരം ചുറ്റി ഓടിയും കണ്ണ് പൊത്തി കളിച്ചും പ്രണയിച്ചു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. പെണ്ണിന്റെ വീട്ടുകാരെ കാണാന്‍ എത്തിയ ചെറുക്കന് വലിയ സ്വീകരണമാണ് പെണ്ണിന്റെ വീട്ടുകാര്‍ ഒരുക്കിയത്. ചെറുക്കന്റെ കയ്യിലിരുപ്പു പെണ്ണിനും പെണ്ണിന്റെ കയ്യിലിരുപ്പു ചെറുക്കനും അറിയാമായിരുന്നതുകൊണ്ട് തമ്മില്‍ ആദ്യമേ ഒരു ധാരനയായിട്ടാണ് ഇങ്ങനെ ഒരു പ്രഹസനത്തിനു അവര്‍ തയ്യാറായത്. എന്നാല്‍ പെണ്ണിന്റെ വീട്ടുകാര്‍ക്ക് ഇതൊരു അഭിമാനത്തിന്റെ കാര്യമായിരുന്നു. ചെറുക്കന്‍ പിന്നെ കുറ്റം പറയാന്‍ ഇടയാക്കരുതല്ലോ. അത് കൊണ്ട് ടിന്നെറിനു ക്ഷണിച്ച ഭാവി മരുമകനെ ആദ്യം കേരളത്തില്‍ എങ്ങുമുള്ള ആചാരമനുസരിച്ച് ടൌണിലെ ബാറില്‍ കൊണ്ട് പോയി ബിയര്‍ വാങ്ങിച്ചു കൊടുക്കാന്‍ അമ്മായി അപ്പന്‍ പുറപ്പെട്ടു. വേണ്ട എന്ന് ആദ്യം പറഞ്ഞെങ്കിലും അമ്മായിയപ്പന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ സമ്മതിച്ചു. ബാറില്‍ സംഭവിച്ചതെന്താണെന്ന് ആര്‍ക്കും അറിയില്ലെങ്കിലും തിരിച്ചു വന്നുകേറിയ പെണ്ണിന്റെ അച്ഛന്റെ മുഖത്ത് ഒരു വലിയ തെളിച്ചമുണ്ടായിരുന്നു. അമ്മായിഅപ്പന് മരുമകനെ വല്ലാണ്ട് ബോധിച്ചു. ഒരു പകുതിയെ കയ്യിലെടുത്ത സന്തോഷത്തോടു കൂടി നമ്മുടെ ചെറുക്കന്‍ വീട്ടിലെത്തിയിട്ടു ബാക്കി പകുതിയേ എങ്ങനെ വലയിലാക്കം എന്ന ചിന്തയില്‍ മുഴുകി. അപ്പോഴേക്കും അത്താഴത്തിനു സമയമായി. അച്ഛനും, അമ്മയും അമ്മായിയുമൊക്കെ ഇരുന്നു ആലോചിച്ചു തീരുമാനിച്ചതാണ് ചോറിന്റെ കൂടെ മീന്‍ കറിയുണ്ടാക്കാമെന്ന്. വടക്കന്‍ രീതിയില്‍ വറ്റിച്ചു വച്ച മീന്‍ കറി വിളമ്പിയിട്ട് കേരളത്തിന്റെ സാധാരണ ഏതു വീട്ടിലെ അമ്മയും ചോദിക്കുന്ന ആ ചോദ്യം പെണ്ണിന്റെ അമ്മ ചെരുക്കനോട് ചോദിച്ചു.

"മീന്‍ കറി എങ്ങനെ ഉണ്ട്?"

"നന്നായിട്ടുണ്ട്. മല്ലിയിട്ടു വച്ചതാണല്ലേ?"

ഇത് കേട്ടതും പെണ്ണിന്റെ അമ്മയും, അടുക്കള വാതിലില്‍ ചാരി നിന്ന അമ്മായിയും ഫ്ലാറ്റ്. അടുക്കളയില്‍ ഒത്തു കൂടിയ അമ്മയും, അമ്മായിയും ഒരേ സ്വരത്തില്‍ പെണ്ണിനോട് പറഞ്ഞു,

"ചെറുക്കന് പാചകത്തില്‍ ഒക്കെ ഭയങ്കര
ജ്ഞാനം ആണ്"

കണ്ണ് പൂട്ടിയെറിഞ്ഞ കല്ല്‌ മാങ്ങയും കൊണ്ട് താഴേക്കു വീഴുന്നത് കണ്ടു കൊണ്ട് ചെറുക്കന്‍ ഒരു നിമിഷം ഒന്ന് മനസ്സില്‍ പുഞ്ചിരിച്ചു. ഡൈനിങ്ങ്‌ ടേബിളില്‍ കൂടെ ഇരിന്നു ഡിന്നര്‍ കഴിക്കുന്ന അമ്മായിഅപ്പനെ ഒന്ന് നോക്കി. അദ്ധേഹത്തിന്റെ മുഖത്തൊരു പുഞ്ചിരി. 'പ്ലാന്‍ സക്സെസ്സ്'

കൈ കഴുകി എഴുന്നേറ്റ ചെറുക്കന്‍ അമ്മായിയപ്പന്‍ തന്ന ഒരു പൊതിയും വാങ്ങി എല്ലാവരോടും യാത്ര പറഞ്ഞു ബംഗ്ലൂരിലേക്കുള്ള ബസ്‌ കയറി. എന്നിട്ട് അവന്റെ ആദ്യത്തയും അവസാനത്തയുമായ പെണ്ണ് കാണല്‍ ചടങ്ങ് ഭംഗിയായി അവസാനിച്ചതിന്റെ സന്തോഷത്തില്‍ അവന്‍ അവള്‍ക്കൊരു മെസ്സേജ് അയച്ചു.

ശുഭം.

PS: ഇപ്പോള്‍ കിട്ടിയത്. രണ്ടു വീട്ടുകാരും ചേര്‍ന്ന് ഇവരുടെ നിശ്ചയം ഡിസംബറിലും കല്യാണം അടുത്ത കൊല്ലം നടത്താനും തീരുമാനിച്ചു. ഏതായാലും ശ്രീകാന്തിനും ആശക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

8 comments:

Unknown said...

Suuuuuuuuuuuper.

Randu pavappetta kuttikalude kadha ithra bheekaramakkiyallo chetta:)

Unknown said...

pinne gyanam alla njanam anu:)

വിഷ്ണു | Vishnu said...

കൊള്ളാം അളിയാ...'മല്ലി ഇട്ട മീന്‍ കറിയ്ക്ക് 'ഇനീം ഭാവി ഉണ്ട് !!

...aNish... said...

@divya: "njanum" ennu google translatoril ezhuthan pattunnilla. very difficult.

@vishnu: thanks.

...aNish... said...

@divya: changed it. phew!

Unknown said...

great:)

Asha Jayanthi said...

ha ha ha..cant stop laughing.. :) P.S kandappozha manassilaayath ee kathayile kathaapaathrangalkk jeevichirukkunnavarumaayi bandhamundennu.. :)

ധനേഷ് said...

ഹമ്മേ മലയാളം!

കൊള്ളാം മോനേ കൊള്ളാം..
:-)
നിനക്ക് ഇത്ര ജ്ഞാനം ഉണ്ടെന്ന് കരുതിയിരുന്നില്ല!

(ദൈവമേ ഇവന് ഇനീം മലയാളത്തില് എഴുതി ഭീഷണിയായുമോ?) :)